Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Policy Formation

ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​നം; പ്ര​ത്യേ​ക ന​യ​രൂ​പീ​ക​ര​ണ​ത്തി​നു സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി കെ.​ രാ​ജ​ൻ

തൃ​​​ശൂ​​​ർ: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ​​​യും അ​​​വ​​​രു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ​​​യും വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നും അ​​​തി​​​നു പ്ര​​​ത്യേ​​​ക​​​മാ​​​യി ഒ​​​രു ന​​​യം കൊ​​​ണ്ടു​​​വ​​​രാ​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

വെ​​​ള്ളാ​​​നി​​​ക്ക​​​ര കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​ന്പ​​​സി​​​ൽ കു​​​ടും​​​ബ​​​ശ്രീ ഏ​​​ഴാ​​​മ​​​ത് ബ​​​ഡ്സ് സ്കൂ​​​ൾ സം​​​സ്ഥാ​​​ന​​​ക​​​ലോ​​​ത്സ​​​വം ‘തി​​​ല്ലാ​​​ന-2026’ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

വി​​​ഭി​​​ന്ന​​​മാ​​​യ ശേ​​​ഷി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും നി​​​ര​​​വ​​​ധി പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും പ്ര​​​യാ​​​സ​​​ങ്ങ​​​ളും നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്നു​​​ണ്ട്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ബൗ​​​ദ്ധി​​​ക​​​വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ക​​​ൽ​​​പ​​​രി​​​പാ​​​ല​​​ന​​​വും അ​​​വ​​​രു​​​ടെ മാ​​​ന​​​സി​​​ക ശാ​​​രീ​​​രി​​​ക ബൗ​​​ദ്ധി​​​ക വി​​​കാ​​​സ​​​ത്തി​​​ന് ഉ​​​ത​​​കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളും നി​​​യോ​​​ഗ​​​മാ​​​യി കു​​​ടും​​​ബ​​​ശ്രീ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ​​​യു​​​ള്ള 405 ബ​​​ഡ്സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 14000-ലേ​​​റെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​രി തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​യാ​​​യി. കു​​​ടും​​​ബ​​​ശ്രീ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ച്ച്. ദി​​​നേ​​​ശ​​​ൻ, ഒ​​​ല്ലൂ​​​ക്ക​​​ര ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ശ്രീ​​​വി​​​ദ്യ രാ​​​ജേ​​​ഷ്, സി​​​ഡി​​​എ​​​സ് അ​​​ധ്യ​​​ക്ഷ അ​​​ജി​​​ത സു​​​നി​​​ൽ​​​കു​​​മാ​​​ർ, കു​​​ടും​​​ബ​​​ശ്രീ സ്റ്റേ​​​റ്റ് പ്രോ​​​ഗ്രാം മാ​​​നേ​​​ജ​​​ർ അ​​​രു​​​ണ്‍ പി. ​​​രാ​​​ജ​​​ൻ, കു​​​ടും​​​ബ​​​ശ്രീ ജി​​​ല്ലാ മി​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ബ​​​ഡ്സ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​പ്ര​​​തി​​​നി​​​ധി എ.​​​എം. ശ്രീ​​​ജി​​​ത്ത്, കു​​​ടും​​​ബ​​​ശ്രീ ജി​​​ല്ലാ മി​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ കെ.​​​കെ. പ്ര​​​സാ​​​ദ്, യുഎ​​​സി​​​ലെ അ​​​ധ്യാ​​​പി​​​ക​​​യും സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക​​​റു​​​മാ​​​യ അ​​​മാ​​​ൻ​​​ഡ ആ​​​രോ​​​ൻ​​​സ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up